You are Here : Home / News Plus

ഡല്‍ഹിയില്‍ കനത്ത പൊടിപടലം; യുപിയിൽ പൊടിക്കാറ്റിൽ 10 മരണം

Text Size  

Story Dated: Thursday, June 14, 2018 07:35 hrs UTC

ഡല്‍ഹിയില്‍ കനത്ത പൊടിപടലത്തെ തുടര്‍ന്ന് അന്തരീക്ഷ ഗുണ നിലവാര സൂചികയില്‍ അപകടനില രേഖപ്പെടുത്തി. പൊടിക്കാറ്റില്‍ ഉത്തര്‍പ്രദേശില്‍ പത്തു പേര്‍ മരിച്ചു. അന്തരീക്ഷ ഗുണ നിലവാരം 500ന് മുകളില്‍ രേഖപ്പെടുത്തി. രാജസ്ഥാനില്‍ നിന്നും വീശിയ ചൂട് കലര്‍ന്ന പൊടി കാറ്റാണ് രാജ്യ തലസ്ഥാനത്തെ പൊടിപടലത്തിന് കാരമമെന്ന നിരീക്ഷണത്തിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പര്‍ട്ടിക്കുലേറ്റര്‍ മാറ്റര്‍ 10ന്റെ അളവ് വായുവില്‍ കൂടുതലായി. പലര്‍ക്കും ശ്വാസ തടസ്സവും കണ്ണ് എരിച്ചിലും അനുഭവപ്പട്ടു. പൊടിപടലം വാഹന യാത്രക്കാരെയും സാരമായി ബാധിക്കുന്നുണ്ട്. റോഡില്‍ എതിരെ വരുന്ന വാഹനം പോലും വ്യക്തമായി കാണാന്‍ കഴിയാത്ത അവസ്ഥയാണ്. സുപ്രീം കോടതി നിയമിച്ച പരിസ്ഥിതി മലിനീകരണ നിയന്ത്രണ അതോറിറ്റി അടിയന്തര ടാസ്‌ക് ഫോഴ്‌സ് യോഗം ചേര്‍ന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More