You are Here : Home / News Plus

യുവാവിനെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ കെ ബി ഗണേഷ്കുമാർ എംഎൽഎക്കെതിരെ കേസ്

Text Size  

Story Dated: Wednesday, June 13, 2018 01:41 hrs UTC

യുവാവിനെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ കെ ബി ഗണേഷ്കുമാർ എംഎൽഎക്കെതിരെ കേസെടുത്തു. അഞ്ചൾ പൊലിസാണ് കേസെടുത്തത്. ദേഹോദ്രവം ഏൽപ്പിച്ചതിനും ഭീഷണിപ്പെടുത്തിയതിനുമാണ് കേസ്. പത്തനാപുരം എംഎൽഎ ഗണേഷ് കുമാറും ഡ്രൈവറും ചേർന്ന് മർദ്ദിച്ചെന്നാണ് യുവ‌ാവ് പരാതി നല്‍കിയത്. വാഹനത്തിന് വഴിമാറിക്കൊടുക്കാത്തതിനാണ് എംഎൽഎ യുവാവിനെ മര്‍ദ്ദിച്ചത്. അഞ്ചൽ അഗസ്ത്യകോടാണ് സംഭവം. എന്നാല്‍, വിശദീകരണവുമായി ഗണേഷ് കുമാറിന്‍റെ ഡ്രൈവര്‍ രംഗത്തെത്തി. തന്നെയാണ് യുവാവ് കൈയേറ്റം ചെയ്തതെന്ന് എംഎല്‍എയുടെ ഡ്രൈവര്‍ ആരോപിച്ചു. സംഭത്തില്‍ ഇരുവരും പൊലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ പ്രതിഷേധിച്ച് ഗണേഷ്കുമാർ എംഎൽഎയുടെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസും യുവമോർച്ചയും മാർച്ച് നടത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More