You are Here : Home / News Plus

നിപ്പ പ്രതിരോധം; ആരോഗ്യ വകുപ്പിനെ പ്രശംസിച്ച് ഹൈക്കോടതി

Text Size  

Story Dated: Wednesday, June 13, 2018 01:33 hrs UTC

നിപ്പ വൈറസ് നേരിടാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ നടപടികളെ അഭിനന്ദിച്ച് ഹൈക്കോടതി. നിപ്പ രോഗം സംബന്ധിച്ച തെറ്റിദ്ധാരണകള്‍ തടയുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ട നടപടികളില്‍ കോടതി സംതൃപ്തി അറിയിച്ചു. ആരോഗ്യ പ്രവര്‍ത്തകര്‍ അവര്‍ ഏറ്റെടുത്ത ചുമതലക്കപ്പുറത്ത് നിസ്വാര്‍ത്ഥ സേവനമാണ് കാഴ്ചവെച്ചതെന്നും കോടതി പ്രശംസിച്ചു. അടിയന്തര സാഹചര്യത്തില്‍ ആവശ്യമായ എല്ലാ സഹായവും ഉറപ്പാക്കിയ കേന്ദ്രസര്‍ക്കാരിനെയും ഡിവിഷന്‍ ബെഞ്ച് അഭിനന്ദിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.