You are Here : Home / News Plus

രാജ്യസഭാ സീറ്റ്: മുകുള്‍ വാസ്നിക്കിനെതിരെ നേതാക്കള്‍

Text Size  

Story Dated: Saturday, June 09, 2018 06:16 hrs UTC

യു.ഡി.എഫിന്റെ രാജ്യസഭാ സീറ്റ് കേരളാ കോൺഗ്രസിന് ലഭിച്ച സംഭവത്തിൽ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്കിനെതിരെ രാഹുല്‍ ഗാന്ധിക്ക് പരാതി. ചില മുതിര്‍ന്ന നേതാക്കളും എം പിന്മാരില്‍ ചിലരുമാണ് രാഹുല്‍ ഗാന്ധിക്ക് പരാതി നല്‍കിയത്. രാഹുലിനെ യഥാര്‍ഥ വസ്തുത അറിയിക്കുന്നതില്‍ വാസ്നിക് പരാജയപ്പെട്ടെന്നും ഇവർ ആരോപിക്കുന്നു. സംസ്ഥാനത്തെ സാഹചര്യം കൃത്യമായി അറിഞ്ഞിട്ടും യഥാര്‍ഥ വസ്തുത അദ്ദേഹം രാഹുല്‍ ഗാന്ധിയെ അറിയിച്ചില്ല. പകരം ഗ്രൂപ്പ് നേതാക്കള്‍ തീരുമാനിച്ച് ഏകകണ്ഠമായ തീരുമാനം എടുത്താല്‍ ഒരു കുഴപ്പവുമില്ലാതെ അത് സംസ്ഥാനത്ത് അംഗീകരിക്കപ്പെടും എന്ന സന്ദേശമാണ് അദ്ദേഹം മുകുള്‍ വാസ്നിക് രാഹുല്‍ ഗാന്ധിക്ക് നല്‍കിയത്. യഥാര്‍ഥ വസ്തുത രാഹുല്‍ ഗാന്ധിയെ അറിയിക്കുന്നതില്‍ പരാജയപ്പെട്ട മുകുള്‍ വാസ്നിക് സംസ്ഥാന ഘടകത്തിലെ വികാരം മനസ്സിലാക്കിയില്ലെന്നതാണ് നേതാക്കളുടെ പരാതി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.