You are Here : Home / News Plus

പോലീസിനെതിരെ ഡി.ജി.പി

Text Size  

Story Dated: Thursday, June 07, 2018 08:18 hrs UTC

എടപ്പാളിലെ തിയറ്റർ ഉടമയെ ​അറസ്റ്റ്​ചെയ്ത പോലിസ് നടപടിയെ തള്ളി ഡയറക്ടർ ജനറൽ ഓഫ്​ പ്രോസിക്യൂഷന്‍റെ (ഡി.ജി.പി) റിപ്പോർട്ട്​. നടപടി സമൂഹത്തിന്​ തെറ്റായ സന്ദേശമാണ്​ നൽകുന്നതെന്ന്​ ചൂണ്ടിക്കാട്ടിയുള്ള റിപ്പോർട്ട്​ ഡി.ജി.പി സർക്കാറിന്​ കൈമാറി. പോക്‌സോ നിയമത്തിലെ 19, 21 വകുപ്പുകൾ പ്രകാരം നിശ്ചിത സമയത്തിനകം പരാതി നൽകണമെന്ന് പറയുന്നില്ല. ആ നിലക്ക്​ ഈ വകുപ്പുകൾ പ്രകാരം മുഖ്യസാക്ഷിയായ തിയേറ്റർ ഉടമ സതീഷിനെ അറസ്റ്റ് ചെയ്തത് നിയമവിരുദ്ധമാണെന്ന്​ ഡിജിപി ചൂണ്ടിക്കാട്ടുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.