You are Here : Home / News Plus

തിയേറ്റർ പീഡനം: എസ്ഐയെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു

Text Size  

Story Dated: Tuesday, June 05, 2018 08:54 hrs UTC

തിയറ്റർ പീഡനക്കേസിൽ നടപടിയെടുക്കുന്നതിൽ വീഴ്ച വരുത്തിയ എസ്ഐ അറസ്റ്റിൽ. ചങ്ങരംകുളം എസ്ഐ കെജി ബേബിക്കെതിരെ നേരത്തെ പോക്സോ നിയമപ്രകാരം കേസെടുത്തിരുന്നു. എസ്ഐയെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. കേസ് അന്വേഷണത്തിൽ വീഴ്ച്ച വരുത്തിയതിന് പോക്സോ നിയമപ്രകാരം നേരത്തെ തന്നെ എസ്.ഐക്കെതിരെ കേസെടുത്തിരുന്നു. കുറ്റകൃത്യം മറച്ചുവക്കൽ തുടർനടപടികളിലെ വീഴ്ച്ച എന്നീ കുറ്റങ്ങളാണ് കെ.ജി.ബേബിക്കെതിരെ ചുമത്തിയിരുന്നത്. കേസെടുത്തെങ്കിലും എസ്.ഐക്കെതിരെ അറസ്റ്റ് ഉൾപെടെയുള്ള തുടർ നടപടികളൊന്നും അന്വേഷണ സംഘം ഇതു വരെ ചെയ്തിരുന്നില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.