You are Here : Home / News Plus

കുറ്റ്യാടി എംഎല്‍എ മാസ്ക് ധരിച്ച് നിയമസഭയില്‍

Text Size  

Story Dated: Monday, June 04, 2018 08:27 hrs UTC

വര്‍ഷകാല സമ്മേളനത്തിന്‍റെ ആദ്യ ദിനം തന്നെ നിയമസഭയില്‍ ബഹളം. കുറ്റ്യാടി എംഎല്‍എ പാറക്കൽ അബ്ദുള്ള മാസ്ക് ധരിച്ച് സഭയിലെത്തിയതാണ് മുഖ്യമന്ത്രിയെയും ആരോഗ്യമന്ത്രിയെയും പ്രകോപിപ്പിച്ചത്. സര്‍ക്കാരും ജനങ്ങളും ഗൗരവത്തോടെ കാണുന്ന വിഷയത്തെ മാസ്ക് ധരിച്ച് സഭയിലെത്തിയതിലൂടെ അപഹസിക്കുകയാണെന്ന് മുഖ്യമന്ത്രി തന്നെ ആരോപിച്ചു. നിപ വൈറസ് ബാധ സ്ഥിരീകരിച്ചതു മുതല്‍ ആവശ്യമായ നടപടികളെല്ലാം സ്വീകരിച്ചിട്ടുണ്ട്. ആരോഗ്യവകുപ്പ് കാര്യക്ഷമമായ ഇടപെടലാണ് ഇക്കാര്യത്തില്‍ നടത്തുന്നത്. എന്നിട്ടും മാസ്ക് ധരിച്ചെത്തി സ്വയം അപഹാസ്യനാവുകയാണ് എംഎല്‍എ എന്നായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.