You are Here : Home / News Plus

രാജ്യസഭ സീറ്റ് വിഷയത്തില്‍ കോണ്‍ഗ്രസില്‍ തര്‍ക്കം

Text Size  

Story Dated: Sunday, June 03, 2018 07:55 hrs UTC

രാജ്യസഭ സീറ്റ് സംബന്ധിച്ച വിഷയത്തില്‍ കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷമാകുന്നു. പി.ജെ. കുര്യന്‍ മാറി നില്‍ക്കണമെന്നാണ് റോജി എം. ജോണ്‍ എംഎല്‍എ ആവശ്യപ്പെട്ടത്. മരണം വരെ പാര്‍ലമെന്റിലോ അസംബ്ലിയിലോ ഉണ്ടാവണമെന്ന് നേര്‍ച്ചയുള്ള ചില നേതാക്കളാണ് പാര്‍ട്ടിയുടെ ശാപമെന്നും റോജി പറഞ്ഞു.
രാജ്യസഭയെ വൃദ്ധസദനമായി കണക്കാക്കരുതെന്നും യുവാക്കളെയാണ് പരിഗണിക്കേണ്ടതെന്നും ഹൈബി ഈഡന്‍ എംഎല്‍എ വ്യക്തമാക്കി. പി.ജെ. കുര്യനെ പോലെ പ്രഗത്ഭനായ ഒരാളെ ഇനിയും വലിയ ഉത്തരവാദിത്വങ്ങള്‍ നല്‍കി ബുദ്ധിമുട്ടിക്കരുതെന്ന് നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അനില്‍ അക്കരയും വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.