You are Here : Home / News Plus

അസത്യ പ്രചാരണം ജനം തിരിച്ചറിഞ്ഞു, വിജയം സര്‍ക്കാരിനോടുള്ള ഐക്യദാര്‍ഢ്യം-മുഖ്യമന്ത്രി

Text Size  

Story Dated: Thursday, May 31, 2018 10:23 hrs UTC

എല്‍ഡിഎഫ് സര്‍ക്കാരിന്റെ നയ നിലപാടുകള്‍ക്കുള്ള അതിഗംഭീരമായ പിന്തുണയുടെ വിളംബരമാണ് ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പ് വിധിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചെങ്ങന്നൂരിലെ എല്‍ഡിഎഫ് വിജയത്തിനു പിന്നാലെ മാധ്യമങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. 'ജനങ്ങളാണ് ആത്യന്തിക വിധിര്‍ത്താക്കള്‍. ആ ജനങ്ങള്‍ വിധി പറഞ്ഞു. അഭൂതപൂര്‍വ്വമായ ഐക്യദാര്‍ഢ്യമാണ് ജനങ്ങള്‍ പ്രകടിപ്പിച്ചത്. അതിശക്തമായ അസത്യപ്രചാരണങ്ങള്‍ക്കിടയില്‍ സത്യത്തെ കാണാനുള്ള ജനങ്ങളുടെ കഴിവിന്റെ നിദര്‍ശനമായി വിജയത്തെ കാണുന്നു. ജാതിമത വേര്‍തിരിവുകള്‍ക്കെല്ലാം അതീതമായി എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ മുമ്പൊരുകാലത്തും ഇല്ലാത്ത വിധത്തില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിക്കും സര്‍ക്കാരിനും ഉണ്ടാവുന്നു എന്നാണ് തിരഞ്ഞെടുപ്പ ഫലം വ്യക്തമാക്കുന്നത്'.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.