You are Here : Home / News Plus

നോര്‍ത്ത് ടെക്‌സാസില്‍ സൂര്യാഘാതമേറ്റ് 34 പേര്‍ ആശുപത്രിയില്‍

Text Size  

Story Dated: Tuesday, May 29, 2018 07:13 hrs UTC

ഡാലസ് ഫോര്‍ട്ട്‌വര്‍ത്ത് ടറന്റ് കൗണ്ടി തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നും കടുത്ത് സൂര്യാഘാതമേറ്റതിനെത്തുടര്‍ന്ന് 34 പേരെ ഡാലസിലെ വിവിധ ആശുപത്രികളില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. കഴിഞ്ഞ വാരാന്ത്യം 26 പേരും 28 ന് 8 പേരുമാണ് ചികിത്സതേടിയെത്തിയത്. ഇതില്‍ ഒരാളുടെ സ്ഥിതി അതീവ ഗുരുതരമാണ്. സമ്മര്‍ സീസണ്‍ ആരംഭിച്ചതോടെ സാധാരണയില്‍ കവിഞ്ഞ ചൂടാണ് ഇവിടെ അനുഭവപ്പെടുന്നത്. ട്രിപ്പില്‍ ഡിഗ്രിയില്‍ താപനില എത്തിനില്‍ക്കുന്ന മെയ് അവസാനിക്കുന്നതോടെ താപനില 40 ഡിഗ്രി വരെ എത്തുമെന്നാണ് കാലാവസ്ഥ നിരീക്ഷകര്‍ പറയുന്നത്. ജൂണ്‍ മാസം അവസാനത്തോടെയാണ് താപനില സാധാനണ ഇത്രയും ഉയരാറുള്ളത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.