You are Here : Home / News Plus

തൃശ്ശൂരില്‍ ഗൃഹനാഥനെ വീട്ടില്‍കയറി വെട്ടിക്കൊന്നു

Text Size  

Story Dated: Monday, May 28, 2018 12:09 hrs UTC

ഇരിങ്ങാലക്കുടയിൽ ഗൃഹനാഥനെ വീട്ടിൽകയറി വെട്ടിക്കൊന്നു. ഇരിങ്ങാലക്കുട സ്വദേശി വിജയൻ (56) ആണ് കൊല്ലപ്പെട്ടത്. ഞായാറാഴ്ച അർദ്ധരാത്രിയോടെ ബൈക്കുകളില്‍ എത്തിയ അക്രമിസംഘം വിജയനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. വിജയന്റെ മകനെ  തെരഞ്ഞെത്തിയ ഗുണ്ടകൾ അച്ഛനെ വെട്ടുകയായിരുന്നുവെന്നാണ് വിവരം.

അർദ്ധരാത്രിയോടെ ഒരു സംഘം ആളുകള്‍ വീട്ടിലേക്ക് അതിക്രമിച്ച് കടക്കുകയായിരുന്നു. വിജയന്റെ മകനെ അന്വേഷിച്ചാണ് ഇവരെത്തിയത്. മകന്‍ വീട്ടില്‍ ഇല്ലെന്ന് പറഞ്ഞെങ്കിലും ഇത് വിശ്വസിക്കാതെ ഗുണ്ടകള്‍ വീടിനുള്ളില്‍ കയറി പരിശോധിച്ചു. തുടർന്ന് അച്ഛനും ഗുണ്ടകളും തമ്മില്‍ വാക്കുതർക്കമുണ്ടായി. ഇത് കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തിക്കുന്നതിന് മുന്‍പ് തന്നെ വിജയന്‍ മരിച്ചു. അക്രമികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.