You are Here : Home / News Plus

സ്ഥാനമേല്‍ക്കാന്‍ കേന്ദ്രത്തിന്റെ നിര്‍ദ്ദേശം: കുമ്മനം രാജശേഖരന്‍ ഗവര്‍ണറായി നാളെ ചുമതലയേല്‍ക്കും

Text Size  

Story Dated: Monday, May 28, 2018 06:10 hrs UTC

 ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നാളെ മിസോറാം ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്യും. നാളെ പതിനൊന്നുമണിക്കാവും കുമ്മനത്തിന്റെ സത്യപ്രതിജഞ. സത്യപ്രതിജ്ഞ ചടങ്ങുകള്‍ക്കായുള്ള തയാറെടുപ്പുകള്‍ മിസോറാം രാജ്ഭവനില്‍ ആരംഭിച്ചിട്ടുണ്ട്. നേരത്തെ കുമ്മനം ഗവര്‍ണര്‍ പദവി ഏറ്റെടുക്കില്ല എന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. തനിക്ക് ഗവര്‍ണര്‍ പദവിയോട് താത്പര്യമില്ലായിരുന്നുവെന്നും സജീവരാഷ്ട്രീയത്തില്‍ തുടരാനാണ് ആഗ്രഹിച്ചതെന്നും ദില്ലിയിലെത്തിയ കുമ്മനം കേന്ദ്രനേതാക്കളെ നേരില്‍ കണ്ട് അറിയിച്ചിരുന്നു. എന്നാല്‍ രാഷ്ട്രപതിയുടെ ഉത്തരവിനെ താന്‍ ധിക്കരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പിന്നാലെ കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദേശം സ്വീകരിച്ചാണ് കുമ്മനം ഗവര്‍ണര്‍ പദവി ,റ്റെടുക്കാന്‍ തയാറായതെന്നാണ് സൂചന. നിലവിലെ മിസ്സോറാം ഗവര്‍ണര്‍ ഇന്ന് വിരമിക്കുന്ന സാഹചര്യത്തില്‍ കുമ്മനം നാളെ തന്നെ സത്യപ്രതിജ്ഞ ചെയ്യുന്നതായിരിക്കും ഉചിതമെന്ന് കേന്ദ്രനേതൃത്വം അദ്ദേഹത്തെ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.