You are Here : Home / News Plus

കെവിന്റെ മരണം: പൊലീസിനെതിരെ മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു

Text Size  

Story Dated: Monday, May 28, 2018 05:57 hrs UTC


 കോട്ടയത്ത് ഭാര്യവീട്ടുകാര്‍ തട്ടിക്കൊണ്ട് പോയ നവവരന്‍ മരിച്ച സംഭവത്തില്‍ പരാതി ലഭിച്ചിട്ടും കൃത്യമായ സമയത്ത് നടപടിയെടുക്കാതിരുന്ന ഗാന്ധിനഗര്‍ പൊലീസിനെതിരെ മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. സംഭവത്തില്‍ മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയോട് കമ്മിഷന്‍ ആവശ്യപ്പെട്ടു. നീനുവിന്റെ പരാതിയില്‍ പൊലീസ് സ്വീകരിച്ച നടപടികളും ഡി.ജി.പി വിശദീകരിക്കണം.

അതേസമയം, സംഭവത്തില്‍ പൊലീസിന്റെ ഭാഗത്ത് നിന്നും വീഴ്‌യുണ്ടായെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ പ്രതികരിച്ചു. എസ്.ഐയുടെ നടപടികളില്‍ വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ഉടന്‍ റിപ്പോര്‍ട്ട് ലഭിക്കും. കുറ്റക്കാരനാണെന്ന് കണ്ടാല്‍ എസ്.ഐയ്‌ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. പ്രതികളെ കണ്ടെത്തുന്നതിന് ഐ.ജിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.