You are Here : Home / News Plus

ഉത്തര്‍പ്രദേശിലെ ആശുപത്രിയില്‍ തെരുവുനായ്ക്കള്‍ക്ക് സുഖവാസം

Text Size  

Story Dated: Monday, May 28, 2018 05:21 hrs UTC



 ഉത്തര്‍പ്രദേശിലെ ആശുപത്രിയില്‍ തെരുവുനായ്ക്കള്‍ സുഖവാസം നടത്തുന്ന ദൃശ്യങ്ങള്‍ പുറത്ത്. രോഗികള്‍ കിടക്കുന്ന കിടക്കകള്‍ക്ക് താഴെയാണ് നായ്ക്കളുടെ വാസം. ഭയന്നാണ് ആശുപത്രിയില്‍ കഴിയുന്നതെന്നും അധികൃതരോട് പരാതിപ്പെട്ടപ്പോള്‍ നിങ്ങള്‍ക്ക് അവയെ ഓടിച്ചുവിടാമല്ലോ എന്ന മറുപടിയാണ് ലഭിച്ചതെന്നും രോഗികള്‍ പറയുന്നു.

യുപി ഹാര്‍ദോയ് ജില്ലയിലെ ആശുപത്രിയാണ് നായ്ക്കള്‍ കൈയ്യടക്കിയത്. ചില നായ്ക്കള്‍ അറ്റണ്ടര്‍മാരേയും നഴ്‌സുമാരേയും അക്രമിക്കാറുണ്ടെന്നും രോഗികള്‍  വ്യക്തമാക്കി. യുപിയിലെ അലിഗറില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന സ്ത്രീയുടെ മൃതശരീരം നായ ഭക്ഷിച്ച വാര്‍ത്ത മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത് ഒരു മാസം തികയുന്നതിനിടെയാണ് പുതിയ സംഭവം.






 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.