You are Here : Home / News Plus

മോദിയുടെ നോട്ട് നിരോധനത്തെ വിമര്‍ശിച്ച്‌ നിതീഷ് കുമാര്‍

Text Size  

Story Dated: Sunday, May 27, 2018 07:56 hrs UTC

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നോട്ട് നിരോധനത്തെ വിമര്‍ശിച്ച്‌ ബിഹാര്‍ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാര്‍ രംഗത്ത്. നോട്ട് നിരോധനത്തെ പിന്തുണച്ചിരുന്നുവെങ്കിലും എത്ര പേര്‍ക്ക് ഇതുമൂലം ഗുണമുണ്ടായെന്ന് അദ്ദേഹം ചോദിച്ചു. ഇത് മൂലം ചില ശക്തര്‍ പണം മറ്റൊരിടത്തേക്ക് മാറ്റിയെന്നും ശനിയാഴ്ച്ച ബാങ്ക് ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ച്ചയിലാണ് അദ്ദേഹം അഭിപ്രായം വ്യക്തമാക്കി.

സാധാരണക്കാരില്‍ നിന്നും വായ്പ കുടിശിക ബാങ്കുകള്‍ തിരിച്ചു പിടിക്കുന്നു. എന്നാല്‍ സ്വാധീനമുള്ളവര്‍ വായ്പ എടുക്കുകയും മുങ്ങുകയും ചെയ്യുന്നു. ഇക്കാര്യത്തില്‍ ധനകാര്യ സ്ഥാപനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് അറിവില്ലാത്തത് അത്ഭുതകരമാണ്.

ബാങ്കിങ് സംവിധാനം പരിഷ്‌കരിക്കേണ്ടതുണെന്നും ബീഹാര്‍ മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. എന്നാല്‍, ഈ വിഷയത്തില്‍ ഉത്കണ്ഠയുണ്ടെന്നും നിതീഷ്‌കുമാര്‍ വ്യക്തമാക്കി.

നേരത്തെ എന്‍ഡിയെയില്‍ ഉണ്ടായിരുന്ന നിതീഷ്‌കുമാര്‍ 2014ല്‍ സഖ്യത്തില്‍ നിന്നും പുറത്തു പോകുകയായിരുന്നു. പിന്നീട് കഴിഞ്ഞ വര്‍ഷം വീണ്ടും എന്‍ഡിഎയിലേക്ക് തിരികെ വരികയും ചെയ്തു. ലോകസഭ തിരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തില്‍ സഖ്യകക്ഷിയില്‍ നിന്നും പ്രതിഷേധം ഉയരുന്നത് ആശങ്കയോടെയാണ് നോക്കിക്കാണുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.