You are Here : Home / News Plus

മോഹനന്‍ വൈദ്യര്‍ക്കെതിരെ ഇനി പോസ്റ്റിട്ടാല്‍ കൊല്ലുമെന്ന് വധഭീഷണി

Text Size  

Story Dated: Friday, May 25, 2018 11:49 hrs UTC

കോട്ടയം: നിപ്പ വൈറസ് ബാധയ്‌ക്കെതിരെ തെറ്റിദ്ധാരണജനകമായ സന്ദേശം പ്രചരിപ്പിച്ച മോഹനന്‍ വൈദ്യര്‍ക്കെതിരെ യുവ ഡോക്ടര്‍മാരുടെ കൂട്ടായ്മയായ ഇന്‍ഫോ ക്ലിനിക്ക് ശക്തമായ പ്രതിരോധം ഉയര്‍ത്തിയിരുന്നു. ഇന്‍ഫോ ക്ലിനിക്കില്‍ സജീവമായ ഡോക്ടറാണ് ഡോ. ഷിംന അസീസ്. മോഹനന്‍ വൈദ്യര്‍ക്കെതിരെ ഇനി പോസ്റ്റിട്ടാല്‍ കൊല്ലുമെന്ന് ഡോ. ഷിംനയ്ക്ക് വധഭീഷണി. ഭീഷണിക്കൊപ്പം അസഭ്യവുമുണ്ട്. വധഭീഷണിയുടെ ഫെയ്‌സ്ബുക്ക് സ്‌ക്രീന്‍ഷോട്ട് സഹിതം ഡോ. ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടു. ഇയാള്‍ക്കെതിരെ പരാതി നല്‍കുമെന്ന് ഡോ. ഷിംന വ്യക്തമാക്കി. ഡോ. ഷിംനയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് ഇന്ന്‌ രാവിലെ എനിക്ക് കിട്ടിയ മെസേജാണിത്‌. മോഹനൻ വൈദ്യർക്കെതിരെ പോസ്‌റ്റിട്ടാൽ എന്നെയങ്ങ് തീർത്ത് കളയുമെന്നൊക്കെ ധ്വനിപ്പിച്ച് കൊണ്ട്‌ ഇൻബോക്‌സിൽ തെറി വിളിച്ചുള്ള ഭീഷണി ഒരു സ്‌ത്രീ എന്ന നിലയിലും, വ്യക്‌തി എന്ന നിലയിലും, ജനങ്ങളെ ആരോഗ്യപരമായി ബോധവൽക്കരിക്കുന്നതിൽ വ്യാപൃതയായ ഒരു ഡോക്‌ടർ എന്ന നിലയിലും എനിക്ക്‌ അപമാനകരമാണ്‌. ഈ മെസേജിൽ കാണുന്ന വ്യക്‌തിയെ നേരിട്ടറിയാവുന്ന ആരെങ്കിലും ഉണ്ടെങ്കിൽ, ദയവായി ഇത്‌ ആ വ്യക്‌തി തന്നെയാണോ അതോ മറ്റാരുടെയെങ്കിലും ഫോട്ടോ ദുരുപയോഗം ചെയ്ത ഫേക് പ്രൊഫൈലാണോ എന്ന്‌ ഒന്നുറപ്പ്‌ വരുത്തി തരണം. (പ്രൊഫൈൽ ലിങ്ക് ഇതാണ് : https://www.facebook.com/jaser.shah.5 ). ഈ സ്‌ക്രീൻ ഷോട്ടുകളുമായി ലോക്കൽ പോലീസ്‌ സ്‌റ്റേഷനിലും സൈബർ സെല്ലിലും ഇന്ന്‌ തന്നെ പരാതിപ്പെടാനാണ്‌ തീരുമാനം. പരാതി നൽകിയതിനു ശേഷം വിവരങ്ങൾ ഇവിടെ അപ്ഡേറ്റ് ചെയ്യാം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.