You are Here : Home / News Plus

പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിയെയും പെണ്‍കുട്ടിയേയും പീഡിപ്പിച്ച 19 കാരന്‍ അറസ്റ്റില്‍

Text Size  

Story Dated: Saturday, May 19, 2018 09:25 hrs UTC

പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിയേയും പെണ്‍കുട്ടിയേയും പീഡിപ്പിച്ച കേസില്‍ ബന്ധുവായ 19 കാരന്‍ അറസ്റ്റില്‍. അടൂര്‍ പന്നിവിഴയിലാണ് സംഭവം. അച്ഛന്‍ വിദേശത്തായതിനാല്‍ രോഗബാധിതയായ അമ്മയോടൊപ്പം അടൂരില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു കുട്ടികള്‍. ഇവരുടെ സഹായത്തിനായി ഇവിടെയത്തിയ അമ്മയുടെ സഹാദരീപുത്രനും വിദ്യാര്‍ഥിയുമായ 19 കാരനാണ് രണ്ട് വര്‍ഷത്തോളം കുട്ടികളെ നിരന്തരം പീഡിപ്പിച്ചത്. കുട്ടികള്‍ എതിര്‍ത്തപ്പോള്‍ കത്തികാട്ടി ഭീഷണിപ്പെടുത്തിയും പീഡനം തുടര്‍ന്നെന്ന് പോലീസ് പറയുന്നു. അമ്മയുടെ മരണത്തോടെ കുട്ടികളെ കോഴിക്കോട് ജില്ലയിലെ അച്ഛന്റെ വീട്ടിലേക്ക് കൊണ്ടുവന്നിരുന്നു. തുടര്‍ന്ന് കുട്ടികളുടെ സ്വഭാവത്തില്‍ സംശയം തോന്നിയതോടെ ബന്ധുക്കള്‍ കോഴിക്കോട് ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കുകയായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.