You are Here : Home / News Plus

വിശ്വാസവോട്ടെടുപ്പിന് മുന്‍പ് യെദ്യൂരപ്പ രാജിവെച്ചേക്കും

Text Size  

Story Dated: Saturday, May 19, 2018 09:09 hrs UTC

വിശ്വാസവോട്ടെടുപ്പിന് മുന്‍പ് തന്നെ യെദ്യൂരപ്പ രാജിവെക്കാന്‍ സാധ്യത.ഭൂരിപക്ഷം തെളിയിക്കാനുളള സാധ്യത മങ്ങിയതിനാലാണ് നീക്കം. ഇതിനായി 13 പേജുളള രാജിപ്രസംഗം ബിജെപി ഓഫീസില്‍ തയ്യാറാക്കുന്നു എന്നാണ് ലഭിക്കുന്ന സൂചന. ഭൂരിപക്ഷം എംഎല്‍എമാരുടെ പിന്തുണ ഉറപ്പാക്കാന്‍‌ കഴിയാതെ വിശ്വാസവോട്ടെടുപ്പില്‍ പരാജയപ്പെടാനുളള സാധ്യത മുന്നില്‍‌കണ്ട് യെദ്യൂരപ്പ രാജിക്കൊരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.വിശ്വാസവോട്ടെടുപ്പ് നടന്നാല്‍ സ്വന്തം ക്യാമ്പിലെ ചില എംഎല്‍എമാര്‍ മറുകണ്ടം ചാടിയേക്കുമെന്നും ബിജെപി നേത്യത്വത്തിന് ഭയമുണ്ട്. അതുകൊണ്ട് സഭ സമ്മേളച്ചതിന് ശേഷം വൈകാരികമായ ഒരു പ്രസംഗം നടത്തി രാജി പ്രഖ്യാപിച്ച് നാണക്കേട് ഒഴിവാക്കാനാണ് ഇത്തരമൊരു തീരുമാനം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.