You are Here : Home / News Plus

ഒരു കുടുംബത്തിലെ നാല് പേരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

Text Size  

Story Dated: Friday, May 18, 2018 11:06 hrs UTC

കോട്ടയത്ത് ഒരു കുടുംബത്തിലെ നാല് പേരെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വയല പടിഞ്ഞാറേ കൂടല്ലൂര്‍ സ്വദേശി സിനോജും(45) ഭാര്യയും രണ്ട് മക്കളുമാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രഥമിക നിഗമനമെന്ന് പൊലീസ് അറിയിച്ചു.

കളപ്ലാമറ്റം പടിഞ്ഞാറേ കൂടല്ലൂരിലെ വീട്ടില്‍ വാടകക്ക് താമസിക്കുന്ന സിനോജ് ഭാര്യ നിഷ (35) മക്കളായ സൂര്യതേജസ് (12), ശിവതേജസ് (7) എന്നിവരെ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. ഭിന്നശേഷിക്കാരനായ ബന്ധു സംഭവസമയത്ത് വീട്ടിലുണ്ടെയിരുന്നുവെങ്കിലും ഈ കുട്ടി ഒന്നും അറിഞ്ഞിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. 

സനോജിന്റെ കാര്‍ ഓടിക്കുന്ന ആള്‍ രാവിലെ വണ്ടിയെടുക്കാനെത്തിയപ്പോഴാണ് സംഭവമറിയുന്നത്. കിടങ്ങൂരില്‍ പണമിടപാട് സ്ഥാപനം നടത്തുന്നയാളാണ് സനോജ്. സാമ്പത്തിക പ്രയാസങ്ങളാകാം മരണകാരണമെന്നാണ് പ്രഥമിക നിഗമനം. പാലാ ഡിവൈസ്പിയുടെ നേതൃത്വത്തിലാണ് ഇന്‍ക്വസ്റ്റ് തയ്യാറാക്കിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.