You are Here : Home / News Plus

വാ​ഗമൺ സിമി ക്യാമ്പ് കേസ്: 18 പ്രതികൾക്കും ഏഴു വർഷം തടവു ശിക്ഷ

Text Size  

Story Dated: Tuesday, May 15, 2018 07:41 hrs UTC

നിരോധിത സംഘടനയായ സ്‌റ്റുഡൻസ് ഇസ്‌ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ (സിമി) വാഗമണ്ണിൽ സംഘടിപ്പിച്ച ആയുധപരിശീലന ക്യാമ്പ് കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ 18 പേർക്കും ഏഴു വർഷം തടവുശിക്ഷ പ്രഖ്യാപിച്ചു. എന്‍ഐഎ കോടതിയുടേതാണ് വിധി. 18 പേരും കുറ്റക്കാരാണെന്ന് കോടതി ഇന്നലെ കണ്ടെത്തിയിരുന്നു. 17 പേരെ വെറുതെ വിട്ടു. ഇവരുടെ റിമാൻഡ് കാലാവധി ശിക്ഷയായി പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി. കേസില്‍ നാല് മലയാളികളടക്കം 35 പ്രതികളാണ് വിചാരണ നേരിട്ടത്. നാലു മലയാളികളും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ഒന്നാംപ്രതി ഈരാറ്റുപേട്ട പീടിക്കൽ പി.എ.ശാദുലി (ഹാരിസ്), നാലാംപ്രതി പീടിക്കൽ പി.എ.ഷിബിലി, അഞ്ചാംപ്രതി ആലുവ കുഞ്ഞുണ്ണിക്കര പെരുന്തേലിൽ പി.എ.മുഹമ്മദ്‌ അൻസാർ (അൻസാർ നദവി), ആറാംപ്രതി പെരുന്തേലിൽ പെരുന്തേലിൽ അബ്ദുൽ സത്താർ (മൻസൂൺ) എന്നിവരാണ് കേസിലുൾപ്പെട്ട മലയാളികൾ.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.