You are Here : Home / News Plus

തീയറ്ററിലിരുന്ന ബാലികയെ പീഡിപ്പിച്ച സംഭവം: ചങ്ങരംകുളം എസ്‌ഐ കെ ജി ബേബിയെ സസ്‌പെന്‍ഡ് ചെയ്തു

Text Size  

Story Dated: Sunday, May 13, 2018 06:56 hrs UTC


അമ്മക്കൊപ്പം സിനിമ തീയറ്ററിലിരുന്ന ബാലികയെ പീഡിപ്പിച്ച സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടത്തുന്നതില്‍ കാലതാമസം വരുത്തിയതിന് ചങ്ങരംകുളം എസ്‌ഐ കെ ജി ബേബിയെ സസ്‌പെന്‍ഡ് ചെയ്തു. കേസിലെ പ്രതി തൃത്താല സ്വദേശി മൊയ്തീന്‍കുട്ടി(47) ഇന്നലെയാണ് ഷൊര്‍ണൂരില്‍ അറസ്റ്റിലായത്.

സിസിടിവിയില്‍ പതിഞ്ഞ പീഡന ദൃശ്യം ശനിയാഴ്ച ടിവി ചാനല്‍ പുറത്തുവിട്ടിരുന്നു. തുടര്‍ന്ന് ഷൊര്‍ണൂരില്‍ നിന്ന്  പ്രതിയെ പിടികൂടുകയായിരുന്നു. പീഡനത്തിനിരയായ കുട്ടിയും അമ്മയും പ്രതിയുടെ ഉടമസ്ഥതയിലുള്ള ക്വാര്‍ടേഴ്‌സില്‍ വാടകക്ക് താമസിക്കുന്നവരാണെന്ന് പൊലീസ് പറഞ്ഞു. സ്ത്രീയുടെ അറിവോടെയാണ് പീഡനമെന്ന് സംശയമുള്ളതിനാല്‍ അവരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നുണ്ട്.

ഏപ്രില്‍ 18നാണ് കേസിനാസ്പദമായ സംഭവം. എടപ്പാളിലെ തീയറ്ററില്‍ ഫസ്റ്റ് ഷോക്കിടെ തൊട്ടടുത്ത സീറ്റിലിരുന്ന് മധ്യവയസ്‌കന്‍ ബാലികയെ  പീഡിപ്പിക്കുകയായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.