You are Here : Home / News Plus

തന്നെ വധിക്കാന്‍ ചിലര്‍ ആസൂത്രണം നടത്തുന്നുണ്ടെന്ന് മമത ബാനര്‍ജി

Text Size  

Story Dated: Saturday, May 12, 2018 10:02 hrs UTC

തന്നെ കൊലപ്പെടുത്താന്‍ ചില പാര്‍ട്ടികള്‍ ആസൂത്രണം നടത്തുന്നുണ്ടെന്നും അക്കാര്യത്തില്‍ ഭയമില്ലെന്നും ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ഇതിനായി പ്രഫഷണല്‍ കൊലയാളികളെ ഏര്‍പ്പാടാക്കിയിട്ടുണ്ട്. ഒരു ബംഗാളി ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മമത ഇക്കാര്യം പറഞ്ഞത്. തന്റെ അഭാവത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ നയിക്കാനുള്ള ഇച്ഛാശക്തി പാര്‍ട്ടിയിലെ നേതാക്കള്‍ക്കുണ്ട്. അങ്ങനെയുള്ളവരെ കണ്ടെത്തി കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും അവര്‍ അഭിമുഖത്തില്‍ വ്യക്തമാക്കി. മമതയ്ക്ക് നേരെയുള്ള ഭീഷണി അന്വേഷിക്കുന്നുണ്ടെന്ന് മുതിര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് സ്ഥിരീകരിച്ചു. അതേ സമയം സംസ്ഥാന പോലീസ് ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.