You are Here : Home / News Plus

എറണാകുളം അങ്കമാലി അതിരൂപത വൈദിക സമിതി പിരിച്ചുവിടാന്‍ സിനഡിന് കത്ത്

Text Size  

Story Dated: Saturday, May 12, 2018 09:57 hrs UTC

എറണാകുളം-അങ്കമാലി അതിരൂപതയുടെ വൈദിക സമിതി പിരിച്ച് വിടണമെന്നാവശ്യപ്പെട്ട് സിനഡിന് വൈദികരുടെ പരാതി. വൈദിക സമിതിയുടെ തിരഞ്ഞെടുപ്പ് സുതാര്യമായിരുന്നില്ലെന്നും, ചട്ടങ്ങളും മര്യാദകളും ലംഘിച്ചാണ് സമിതി പ്രവര്‍ത്തിക്കുന്നുമാരോപിച്ചാണ് വൈദികര്‍ സിനഡിന് പരാതി നല്‍കിയിരിക്കുന്നത്. ചുമതലപെടുത്താത്ത കാര്യങ്ങളിലുള്‍പ്പെടെ വൈദിക സമിതി സെക്രട്ടറി ഫാദര്‍ കുര്യാക്കോസ് മുണ്ടാടന്‍ പ്രസ്താവനകള്‍ നടത്തുകയും വൈദിക സമിതിയുടെ പേരില്‍ പരാതി നല്‍കുകയും ചെയ്യുന്നുണ്ട്. ഇതിന് സമിതിയുടെ മുഴുവന്‍ പിന്തുണയില്ലെന്നും പരാതിയില്‍ പറയുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.