You are Here : Home / News Plus

യു.കെയില്‍ ഇന്ത്യന്‍ വംശജയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം: ഭര്‍ത്താവ് അറസ്റ്റില്‍

Text Size  

Story Dated: Friday, May 11, 2018 09:14 hrs UTC

യു.കെ.യില്‍ ഇന്ത്യന്‍ വംശജയെ മൂന്ന് മാസം മുമ്പ് വീട്ടില്‍ ശ്വാസംമുട്ടി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റിലായി. 42-കാരനായ ഗുര്‍പ്രീത് സിങിനെ അന്വേഷണ സംഘം കൊലപാതക കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. 38-കാരിയായ ഭാര്യ സര്‍ബ്ജിത് സിങിനെ ഇയാള്‍ കൊലപ്പെടുത്തുകയായിരുന്നുവെന്ന് വെസ്റ്റ് മിഡ്‌ലന്‍ഡ് പോലീസ് പറഞ്ഞു. ഫെബ്രുവരിയില്‍ വോള്‍വര്‍ഹാംപ്ട്ടണിലുള്ള ഇവരുടെ വീട്ടിലാണ് സര്‍ബ്ജിത് സിങിനെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നത്. മോഷണ ശ്രമത്തിനിടെ കൊലപ്പെടുത്തിയെന്നാണ് ആദ്യം സംശയിച്ചിരുന്നത്. വീട്ടില്‍ നിന്ന് കുറച്ച് സാധനങ്ങള്‍ കാണാതാകുകയും ചെയ്തിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.