You are Here : Home / News Plus

മുഹമ്മദലി ജിന്ന മഹാ പുരുഷനെന്ന് ബിജെപി എംപി

Text Size  

Story Dated: Friday, May 11, 2018 08:09 hrs UTC

ഇന്ത്യയുടെ സ്വതന്ത്ര്യസമര പോരാട്ടങ്ങളില്‍ നിരവധി സംഭവനകള്‍ നല്‍കിയിട്ടുള്ള മഹാപുരുഷനാണ് മുഹമ്മദ് അലി ജിന്നയെന്ന് ബിജെപി എംപി സാവിത്രി ഭായി ഫുലെ. ജിന്നയുടെ ചിത്രം അലിഗഡ്‌ സര്‍വകലാശാലയില്‍നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് സംഘപരിവാര്‍ നീങ്ങുന്നതിനിടെയാണ്‌ എംപിയുടെ പ്രസ്താവന. ജിന്നയുടെ ചിത്രം പാര്‍ലമെന്റില്‍ സ്ഥാപിച്ചിട്ടുണ്ട്. അതുപോലെ അനുയോജ്യമായ ഇടങ്ങളിലെല്ലാം അദ്ദേഹത്തിന്റെ ചിത്രം സ്ഥാപിക്കാന്‍ അനുമതി നല്‍കണമെന്നും എംപി പറഞ്ഞു. ജിന്ന വിഷയത്തില്‍ പാര്‍ട്ടിയുടെ നിലപാടിനെതിരേയുള്ള പ്രസ്താവനയാണ് സാവിത്രി ഭായി നടത്തിയിരിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.