You are Here : Home / News Plus

യേശുദാസിനെ പക്രുവും ട്രോളി

Text Size  

Story Dated: Wednesday, May 09, 2018 02:06 hrs UTC

ദേശീയ ചലച്ചിത്ര പുരസ്‌കാര ചടങ്ങ് കഴിഞ്ഞ് തിരികെ വരുന്നതിനിടെ സെല്‍ഫിയെടുത്ത ആരാധകരന്റെ ഫോണ്‍ വാങ്ങി ഡിലീറ്റ് ചെയ്ത യേശുദാസിനോടുള്ള അമര്‍ഷം പലര്‍ക്കും തീര്‍ന്നിട്ടില്ല.
 
ട്രോളുകളും കമന്റുകളും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞൊഴുകി.
 
 
ഇതിനിടയിലാണ് ഗിന്നസ് പക്രുവിന്റെ ട്രോള്‍ വരുന്നത്. പക്രു യേശുദാസിനെ വിമര്‍ശിച്ചല്ല ട്രോള്‍ ചെയ്തത്. മറിച്ച്‌ ആരാധകനോട് എങ്ങനെ സെല്‍ഫി എടുക്കണം എന്നു പറഞ്ഞു കൊടുക്കുകയാണ്.
 
ഒരു ഫ്രീക്കന്‍ കുട്ടിയോടൊപ്പം സെല്‍ഫിയെടുക്കാന്‍ നില്‍ക്കുന്ന ഫോട്ടോ ഷെയര്‍ ചെയ്ത് 'ബ്രോ.ഇങ്ങനെ വേണം സെല്‍ഫിയെടുക്കാന്‍, എടുക്കുമ്ബോള്‍ ചോദിക്കണം കേട്ടോ.മുത്തേ' എന്ന കുറിപ്പും ഇട്ടിരിക്കുകയാണ് പക്രു.
 
അതേസമയം യേശുദാസിനെ വിമര്‍ശിക്കാനും ആളുകള്‍ മറന്നില്ല. പക്രുവിന്റെ ഫോട്ടോയ്ക്ക് വന്ന കമന്റുകളില്‍ ഭൂരിഭാഗവും യേശുദാസിനെതിരെയാണ്.
 
യേശുദാസിനെ പോലുള്ള മഹാവ്യക്തി കുറച്ച്‌ അഹങ്കരിക്കുന്നതില്‍ തെറ്റില്ലെന്നാണ് ഇന്നലെ നടന്‍ സലിംകുമാര്‍ പറഞ്ഞത്. അനുവാദം ഇല്ലാതെ സെല്‍ഫിയെടുക്കുന്നത് എന്തിനാണ്.
 
അതാണ് അദ്ദേഹം ആ സെല്‍ഫി ഡിലീറ്റ് ചെയ്തതെന്നാണ് സലിം പറഞ്ഞത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.