You are Here : Home / News Plus

ഭിന്നിപ്പിച്ച് ഭരിക്കുക എന്ന നയമാണ് കോണ്‍ഗ്രസ് പിന്തുടരുന്നതെന്ന് മോഡി

Text Size  

Story Dated: Tuesday, May 08, 2018 10:56 hrs UTC

വിജയപുര:ഭിന്നിപ്പിച്ച് ഭരിക്കുക എന്ന നയമാണ് കോണ്‍ഗ്രസ് പിന്തുടരുന്നതെന്ന് മോഡി ആരോപിച്ചു. തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ കര്‍ണാടകയില്‍ കോണ്‍ഗ്രസ് വേരോടെ പിഴുതെറിയപ്പെടുമെന്നും മോഡി പറഞ്ഞു. കര്‍ണാടകയിലെ വിജയപുരയില്‍ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. അഴിമതിയില്‍ മുങ്ങിയ സര്‍ക്കാരാണ് സിദ്ധരാമയ്യയുടേതെന്ന് പ്രധാനമന്ത്രി ആരോപിച്ചു. അഴിമതി ആരോപണം നേരിടാത്ത ഒരാള്‍ പോലും സിദ്ധരാമയ്യയുടെ മന്ത്രിസഭയിലില്ല. ഭിന്നിപ്പിച്ച് ഭരിക്കുക എന്ന ആശയമാണ് കോണ്‍ഗ്രസ് പിന്തുടരുന്നത്. ജാതിയുടേയും മതത്തിന്റേയും പേരില്‍ അവര്‍ ജനങ്ങളെ ഭിന്നിപ്പിച്ച് സഹോദരങ്ങളെ തമ്മിലടിപ്പിക്കുന്നു. എന്നാല്‍ ബസവേശ്വരയുടെ നാട്ടിലെ ജനങ്ങള്‍ ഇനി ഇത് അനുദവിക്കാന്‍ പോകുന്നില്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ലിംഗായത്ത് ഭൂരിപക്ഷ മേഖലയായ വിജയപുരയില്‍ അവരുടെ ആരാധനാ മൂര്‍ത്തിയായ ബസവേശ്വരയുടെ പേര് നിരവധി തവണ പ്രധാനമന്ത്രി പരാമര്‍ശിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.