You are Here : Home / News Plus

സുധീരന്റെ വീടിനു നേരെ കൂടോത്ര പ്രയോഗം

Text Size  

Story Dated: Sunday, May 06, 2018 08:34 hrs UTC

തിരുവനന്തപുരം: കെപിസിസി മുന്‍ അധ്യക്ഷന്‍ വിഎം സുധീരന്റെ വീടിനു നേരെ കൂടോത്ര പ്രയോഗം. വീട്ടുവളപ്പില്‍ കുപ്പിയില്‍ കുഴിച്ചിട്ട നിലയിലാണ് ചെമ്ബു തകിടുകളും, ചെറു ശൂലങ്ങളും, വെള്ളാരങ്കല്ലുകളും സുധീരനു ലഭിച്ചത്. ഇത് ഒന്‍പതാം തവണയാണ് ഇത്തരത്തില്‍ കൂടോത്രപ്രയോഗം ഉണ്ടാകുന്നതെന്ന് സുധീരന്‍ പറയുന്നു. ഫെയ്‌സ്ബുക്കിലൂടെയാണ് ഇക്കാര്യം സുധീരന്‍ അറിയിച്ചത്. ഇത്തരം വേലത്തരം കാണിക്കുന്നവരെയോര്‍ത്തു സഹതാപം മാത്രമേയുള്ളുവെന്നും സുധീരന്‍ കുറിച്ചു. ഇതു പതിവായ​തോടെ സുധീരന്‍ പോലീസില്‍ പരാതി നല്‍കി. വീട്ടില്‍ നിന്നു കിട്ടിയ സാധനങ്ങള്‍ സുധീരന്‍ മെഡിക്കല്‍ കോളേജ് പോലീസിന് കൈമാറി.
 
 
 
ഇന്നു രാവിലെ വീടിനോട് ചേര്‍ന്നുള്ള ഗാര്‍ഡനിലെ ഒരു വാഴച്ചുവട്ടില്‍ നിന്നും ലഭിച്ച കുപ്പിയില്‍ അടക്കംചെയ്ത വസ്തുക്കളാണ് ഇതെല്ലാം.-കണ്ണ്, കൈകള്‍, കാലുകള്‍, ആള്‍രൂപം, ശൂലങ്ങള്‍, ഏതോ ലിഖിതമുള്ള ചെമ്ബ് തകിടുകള്‍, വെള്ളക്കല്ലുകള്‍.
 
ഒമ്ബതാം തവണയാണ് ഇതുപോലെയുള്ളത് കണ്ടെത്തുന്നത്. മുമ്ബൊക്കെ മറ്റ് പല രൂപങ്ങളിലായിരുന്നു.
 
നേരത്തെയുള്ളതുപോലെതന്നെ ഇതെല്ലാം ഒരു പാഴ്‌വേലയായിട്ടാണ് ഇപ്പോഴും കാണുന്നത്. തുടര്‍ച്ചയായി വന്നതുകൊണ്ടാണ് ഇത്തവണ ഇത് എല്ലാവരെയും അറിയിക്കണമെന്ന് തോന്നിയത്. ഈ വസ്തുക്കളെല്ലാം മെഡിക്കല്‍ കോളേജ് പോലീസിനെ ഏല്‍പ്പിക്കുകയും ചെയ്തു.
 
ഈ പരിഷ്കൃത കാലത്തും ഇത്തരം വേലത്തരങ്ങളുമായി ഇറങ്ങിത്തിരിക്കുന്നവരെ കുറിച്ച്‌ നമുക്ക് സഹതപിക്കാം.
 
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.