You are Here : Home / News Plus

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 97.84 ശതമാനം വിജയം

Text Size  

Story Dated: Thursday, May 03, 2018 07:44 hrs UTC

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു. വിജയശതമാനം 97.84 . ഇത്തവണ വിജയശതമാനം കഴിഞ്ഞ വർഷത്തെക്കാൾ രണ്ട് ശതമാനം കൂടുതലാണ്. 34,313 പേർക്ക് എല്ലാ വിഷയത്തിനും എ പ്ലസ് നേടി . 517 സർക്കാർ സ്കൂളുകള്‍ 100% വിജയം കരസ്ഥമാക്കി. ഏറ്റവും കൂടുതൽ വിജയശതമാനം എറണാകുളം ജില്ലയിൽ . ഏറ്റവും കുറവ് വയനാട് ജില്ല . ഏറ്റവും കൂടുതൽ വിജയശതമാനം നേടിയ വിദ്യാഭ്യാസ ജില്ല മൂവാറ്റുപുഴ . ഏറ്റവു കൂടുതൽ എ പ്ലസ് മലപ്പുറം ജില്ലയിലാണ് . പ്ലസ് വൻ പ്രവേശനം നടപടികൾ ഈ മാസം 9 ന് തുടങ്ങുമെന്ന് വിദ്യാഭ്യാസമന്ത്രി വിശദമാക്കി. 1565 സ്കൂളുകള്‍ നൂറ് ശതമാനം വിജയം സ്വന്തമാക്കി. കഴിഞ്ഞ വര്‍ഷം നൂറ് ശതമാനം വിജയം നേടിയത് 1174 സ്കൂളുകള്‍ ആയിരുന്നു. സേ പരീക്ഷ മെയ് 21 മുതൽ 25വരെ നടത്തി ഫലം ജൂണ്‍ ഒന്നിന് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിച്ചു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.