You are Here : Home / News Plus

ശ്രീജിത്തിന്‍റെ കസ്റ്റഡി മരണം: പറവൂര്‍ സിഐയെ അറസ്റ്റ് ചെയ്തു

Text Size  

Story Dated: Tuesday, May 01, 2018 02:23 hrs UTC

വരാപ്പുഴ ശ്രീജിത്തിന്‍റെ കസ്റ്റഡി മരണത്തില്‍ പറവൂര്‍ സിഐ ക്രിസ്പിന്‍ സാമിനെ അറസ്റ്റ് ചെയ്തു. ക്രിസ്പിന്‍ സാമിനെ കേസില്‍ അഞ്ചാം പ്രതിയാക്കി. ക്രിസ്പിനെതിരെ അന്യായ തടങ്കല്‍,വ്യാജരേഖ ചമയ്ക്കല്‍ എന്നിവ ചുമത്തി. സിഐക്കെതിരെ നിലവില്‍ കൊലപാതക കുറ്റം ചുമത്തിയിട്ടില്ല. അതേസമയം, ആലുവ പൊലീസ് ക്ലബില്‍ ചോദ്യം ചെയ്യല്‍ തുടരുന്നു. എസ്ഐ ദീപക്കിനൊപ്പം സംശയത്തിന്‍റെ നിഴലിലായിരുന്നു സിഐ ക്രിസ്പിന്‍ സാമിനും. കസ്റ്റഡി മരണക്കേസിൽ വരാപ്പുഴ സ്റ്റേഷനിലെ എസ് ഐ അടക്കം നാലുപേരെ അറസ്റ്റ് ചെയ്തിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.