You are Here : Home / News Plus

തിരുവനന്തപുരും ഗുരുവായൂര്‍ ഫാസ്റ്റ് പാസഞ്ചറില്‍ കണ്ടക്ടറായി തച്ചങ്കരി

Text Size  

Story Dated: Tuesday, May 01, 2018 12:53 hrs UTC

പുതിയ എംഡി ടോമിന്‍ തച്ചങ്കരിയുടെ നവികരണങ്ങള്‍ കണ്ടു പലരും അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിയിരിക്കുകയാണ്. എം ഡി യായി ചുമതലയേറ്റ സമയത്ത് ജീവനക്കാരെ കണ്ടു സംസാരിച്ചപ്പോള്‍ കൃത്യസമയത്തു തന്നെ ശമ്പളം ലഭ്യമാക്കും എന്നു പറഞ്ഞിരുന്നു. പകരം ജീവനക്കാരുടെ പൂര്‍ണ്ണ പിന്തുണയാണു കെ എസ് ആര്‍ ടിസി എം ഡി ആവശ്യപ്പെട്ടത്. ഇതു കൂടാതെ കെ എസ് ആര്‍ ടിസി ജീവനക്കാരുടെ ജോലികള്‍ ചെയ്ത അവരുടെ അവസ്ഥകള്‍ നേരിട്ട് അറിയും എന്നും എംഡി പറഞ്ഞിരുന്നു. ഇതു രണ്ടും യാഥാര്‍ത്ഥ്യമായി. കടബാധ്യത മൂലം കുറച്ചു നാളുകളായി കെ എസ് ആ ടിസി കൃത്യസമയത്ത് ജീവനക്കാര്‍ക്കു ശമ്പളം നല്‍കിരുന്നില്ല. എന്നാല്‍ 30 തിയതി ഉച്ചയ്ക്കു ജീവനക്കാര്‍ക്ക് അക്കൗണ്ടില്‍ ശമ്പളം എത്തി. സാധാരണഗതിയില്‍ ഒരാഴ്ച രണ്ടാഴ്ച വൈകാറുള്ളതാണ്. എന്നാല്‍ ഇത്തവണ തച്ചങ്കരി വാക്കു പാലിച്ചു. കൃത്യസമയത്തു ശമ്പളം നല്‍കാന്‍ കഴിഞ്ഞില്ലെങ്കില്‍ താന്‍ രാജിവയ്ക്കും എന്നും എം ഡി പറഞ്ഞിരുന്നു. ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ അടുത്തു മനസിലാക്കുന്നതിനായി അവര്‍ ചെയ്യുന്ന ജോലികള്‍ ചെയ്തു നോക്കും എന്നു എം ഡി തുടക്കത്തില്‍ പറഞ്ഞിരുന്നു. അതിന്റെ ഭാഗമായി ഇന്നു രാവിലെ 10.30 ന് തിരുവനന്തപുരത്തു നിന്നു പുറപ്പെടുന്ന ഗുരുവായൂര്‍ ഫാസ്റ്റ് പാസഞ്ചറില്‍ എംഡിയാണ് നീലയൂണിഫോം അണിഞ്ഞ് കണ്ടകടറായി യാത്രക്കാര്‍ക്കു ടിക്കറ്റ് നല്‍കുന്നത്. കൊട്ടരക്കാര സ്റ്റാന്‍ഡില്‍ ഭക്ഷണത്തിനു നിര്‍ത്തുമ്പോള്‍ ഡ്രൈവര്‍ക്കൊപ്പം പോയി ഭക്ഷണവും കഴിക്കും. തിരുവല്ലയില്‍ ഡ്യുട്ടി അവസാനിപ്പിച്ചു ഗാരേജിലെ തൊഴിലാളികള്‍ക്കൊപ്പം സംവദിക്കാനാണു തീരുമാനം. കണ്ടക്ട്ടറാകുന്നുള്ള കടമ്പകള്‍ പിന്നീട്ടാണു എം ഡി ടോമിന്‍ തച്ചങ്കരി നീലക്കുപ്പയമണിഞ്ഞത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.