You are Here : Home / News Plus

വാട്‌സ് ആപ്പ് മേധാവി രാജിവെച്ചു

Text Size  

Story Dated: Tuesday, May 01, 2018 12:50 hrs UTC

ന്യൂയോര്‍ക്ക്: വാട്‌സ്ആപ്പ് സിഇഓയും സഹസ്ഥാപകനുമായ ജാന്‍ കൂം കമ്പനിയില്‍ നിന്ന് ഒഴിയുന്നു. നാല് വര്‍ഷം മുന്‍പ് വാട്‌സ്ആപ്പിനെ ഫെയ്‌സ് ബുക്ക് വാങ്ങിയതിനെ തുടര്‍ന്ന് ഫെയ്‌സ്ബുക്ക് ഡയറക്ടര്‍ ബോര്‍ഡില്‍ അംഗമാവുകയായിരുന്നു കൂം. വ്യക്തിപരമായ കാര്യങ്ങള്‍ക്ക് സമയം നീക്കിവയ്ക്കാനാണ് ഇനി ആലോചിക്കുന്നതെന്നും അതിനാലാണ് ബോര്‍ഡില്‍ നിന്ന് ഒഴിയുന്നതെന്നും ജാന്‍ കൂം ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ കുറിച്ചു. എന്നാല്‍ ഫെയ്ബുക്കുമായി കൂമിന് ചിലകാര്യങ്ങളില്‍ അഭിപ്രായ വ്യത്യാസമുണ്ടെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. വാട്‌സ്ആപ്പിലെ വ്യക്തിഗത വിവരങ്ങള്‍ ഉപയോഗിക്കാന്‍ ഫേസ്ബുക്ക് ശ്രമിച്ചിരുന്നുവെന്നും അത് എന്‍ക്രിപ്ഷന്‍ നിലവാരത്തെ ദുര്‍ബലപ്പെടുത്തിയെന്നും അദ്ദേഹം ആരോപിച്ചിരുന്നു. 2009ല്‍ ജാന്‍ കൗണ്‍, ബ്രിയാന്‍ ആക്ടണ്‍ എന്നിവര്‍ ചേര്‍ന്നാണ് ജാന്‍ കൂം വാട്‌സ്ആപ്പ് സ്ഥാപിച്ചത്. 2014ല്‍ 1900 കോടി ഡോളര്‍ നല്‍കിയാണ് വാട്‌സ് ആപ്പിനെ ഫെയ്‌സ് ബുക്ക് ഏറ്റെടുത്തത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.