You are Here : Home / News Plus

കുട്ടികള്‍ക്കെതിരായ പീഡന കേസുകള്‍ വേഗത്തില്‍ പരിഗണിക്കണമെന്ന് സുപ്രീംകോടതി

Text Size  

Story Dated: Tuesday, May 01, 2018 12:48 hrs UTC

ന്യൂഡല്‍ഹി: കുട്ടികള്‍ക്ക് എതിരായ ലൈംഗികപീഡന കേസുകള്‍ വേഗത്തില്‍ പരിഗണിക്കണമെന്ന് സുപ്രീംകോടതി. കേസുകള്‍ അകാരണമായി നീട്ടന്‍ വിചാരണക്കോടതികളെ അനുവദിക്കരുത്. ഇത് സംബന്ധിച്ച് രാജ്യത്തെ എല്ലാ ഹൈക്കോടതികള്‍ക്കും സുപ്രീംകോടതി നിര്‍ദേശം നല്‍കി. നടപടികള്‍ നിരീക്ഷിക്കുവന്‍ എല്ലാ ഹൈക്കോടതികളിലും പ്രത്യേക സമിതിയ്ക്ക് രൂപം നല്‍കണമെന്നും നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു. ഇതിനായി ജഡ്ജിമാരുടെ സമിതി രൂപികരണം പ്രത്യേക കോടതികള്‍ വേണ്ട കേസുകളാണെങ്കിലും അതിനും നടപടിയുണ്ടാകണമെന്നും കോടതി നിര്‍ദ്ദേശിച്ചു. 12 വയസു വരെയുള്ള കുട്ടികളെ ബലാല്‍സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ നല്‍കുന്നതിനുള്ള ഓര്‍ഡിനന്‍സിന് കേന്ദ്രമന്ത്രിസഭ ഏപ്രില്‍ 21-ന് അംഗീകാരം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് കേസിലെ വിചാരണ നടപടികള്‍ വേഗത്തിലാക്കണമെന്ന് നിര്‍ദേശം സുപ്രീംകോടതി പുറപ്പെടുവിച്ചിരിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.