You are Here : Home / News Plus

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ ചൂട് തുടങ്ങി

Text Size  

Story Dated: Sunday, April 29, 2018 08:11 hrs UTC

നഗരഗ്രാമ വീഥികളിലൂടെ പ്രചരണം കൊഴുപ്പിച്ചായിരുന്നു മുന്നണി സ്ഥാനാര്‍ത്ഥികളുടെ വോട്ട് യാത്ര ആരംഭിച്ചത്. ശക്തമായ ത്രികോണ മത്സരം നടക്കുന്ന ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ശക്തമായ പ്രചരണ പ്രവര്‍ത്തനങ്ങളാണ് മൂന്ന് മുന്നണികളും കാഴ്ചവെയ്ക്കുന്നത്. എല്‍ഡിഎഫ് കണ്‍വെന്‍ഷനുകള്‍ എല്ലാം തന്നെ ഇതിനോടകം പൂര്‍ത്തിയായിരിക്കുകയാണ്. മൂന്നാംഘട്ടമായ ഭവനസന്ദര്‍ശനങ്ങളും വിവിധ സ്‌ക്വാഡ് പ്രവര്‍ത്തനങ്ങളുമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്.

യുഡിഎഫ് ബൂത്ത് കണ്‍വെന്‍ഷനുകള്‍ ഇപ്പോള്‍ അവസാന ഘട്ടത്തിലാണ് ഭവനസന്ദര്‍ശനങ്ങളും സമ്മതിദായകരെ നേരിട്ടുകാണലുമാണ് ഇപ്പോള്‍ നടക്കുന്നത്. എന്‍ഡിഎ കണ്‍വെന്‍ഷനുകള്‍ അടുത്ത ദിവസങ്ങളില്‍ നടക്കുമെന്നാണ് സൂചന. ഭവനസന്ദര്‍ശനങ്ങളും സ്‌ക്വാഡ് പ്രവര്‍ത്തനങ്ങളുമാണ് ഇപ്പോള്‍ നടക്കുന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന്‍ തിരുവന്‍വണ്ടൂര്‍ മേഖലയില്‍ ഭവനസന്ദര്‍ശനത്തോടെയായിരുന്നു പ്രചരണ പ്രവര്‍ത്തനങ്ങളുടെ തുടക്കം. തുടര്‍ന്ന് ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് മൂലം വിവാഹം മാറ്റി വച്ച ചെറിയനാട് പഞ്ചായത്തിലെ ജിന്‍സിയുടെ വീട് സജി ചെറിയാന്‍ സന്ദര്‍ശിച്ചു. 

ജനാധിപത്യ പ്രക്രിയയുടെ ഭാഗമാകാന്‍ വിവാഹം മറ്റി വച്ചവരെ അഭിനന്ദിച്ച അദ്ദേഹം വിവാഹ ചടങ്ങുകള്‍ക്ക് പങ്കെടുക്കുമെന്ന ഉറപ്പും നല്‍കി. വൈകിട്ട് നാലിന് ചെങ്ങന്നൂര്‍ കുഞ്ഞുമണിക്കൂട് പ്രീസ്‌കൂളിന്റെ അവധിക്കാല ക്യാമ്ബില്‍ ധനമന്ത്രി തോമസ് ഐസകിനൊപ്പം പങ്കെടുത്തു. തുടര്‍ന്ന് മുളക്കുഴയില്‍ തൊഴിലുറപ്പ് തൊഴിലാളി സഖാക്കളുടെ യോഗത്തില്‍ പങ്കെടുത്തു.

യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡി വിജയകുമാര്‍ രാവിലെ ചെങ്ങന്നൂര്‍ മാര്‍ക്കറ്റിലും സമീപമുളള കടകളിലും വോട്ട് അഭ്യര്‍ത്ഥിച്ചു. അതിനു ശേഷം ആല സി.എസ്.ഐ പളളിയില്‍ മരണാനന്തര ചടങ്ങില്‍ പങ്കെടുത്തു. ഉച്ചയ്ക്ക് മാന്നാറില്‍ സൗഭാഗൃ സ്വയം സഹായ സംഘം സംഘടിപ്പിച്ച തൈറോയിഡ് രോഗ നിര്‍ണയ മെഡിക്കല്‍ ക്യാമ്ബില്‍ പങ്കെടുത്തു. വൈകിട്ട് വെണ്‍മണി ജംഗ്ഷനില്‍ കടകള്‍ സന്ദര്‍ശിച്ച്‌ വോട്ട് അഭ്യര്‍ത്ഥിച്ചു.
എന്‍ഡിഎ സ്ഥാനാര്‍ത്ഥി പി.എസ്. ശ്രീധരന്‍പിള്ള ശനിയാഴ്ച രാവിലെ ഇടനാട് കുമ്ബിക്കാട്ട് ആയിരംകുടി പരബ്രഹ്മ ദേവസ്ഥാനത്ത് ദര്‍ശനം നടത്തിയാണ് പ്രചരണങ്ങള്‍ക്ക് തുടക്കം കുറിച്ചത്. തുടര്‍ന്ന് വള്ളക്കാലില്‍ മര്‍ത്തോമ പള്ളിയില്‍ മരണാനന്തര ചടങ്ങില്‍ പങ്കുകൊണ്ടു .ചെന്നിത്തല, പുലിയൂര്‍, മാന്നാര്‍ പഞ്ചായത്തുകളില്‍ കല്യാണ മരണാനന്തര വീടുകളില്‍ എത്തി. രാവിലെ മാന്നാര്‍ കമ്മ്യൂണിറ്റി ഹാളില്‍ നടന്ന തൈറോയിഡ് നിര്‍ണയ ക്യാമ്ബ് സന്ദര്‍ശിച്ചു. തിരുവന്‍വണ്ടൂരില്‍ ഭവന സന്ദര്‍ശനം നടത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.