You are Here : Home / News Plus

പ്രാദേശിക പത്രപ്രവര്‍ത്തക ക്ഷേമനിധി നടപ്പിലാക്കാൻ ചെന്നിത്തല

Text Size  

Story Dated: Sunday, April 29, 2018 08:09 hrs UTC

പ്രാദേശിക പത്രപ്രവര്‍ത്തക ക്ഷേമനിധി നടപ്പാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ആലുവയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

എല്ലാ മേഖലയിലും പണിയെടുക്കുന്നവര്‍ക്കും ക്ഷേമനിധി ഏര്‍പ്പെടുത്തിയിട്ടുള്ള സംസ്ഥാനത്ത് പ്രാദേശിക മാധ്യമ പ്രവര്‍ത്തകരെ മാത്രം അവഗണിക്കുന്നത് ശരിയല്ല. മുന്‍ സര്‍ക്കാരിന്റെ കാലത്ത് നീക്കിവച്ച ക്ഷേമനിധി ഫണ്ട് ഇപ്പോഴും അനക്കിയിട്ടില്ല. ഇത് പ്രാദേശിക ലേഖകരോടുള്ള അവഗണനയാണ്. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും അടിയന്തിര നടപടിയുണ്ടാകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.