You are Here : Home / News Plus

നരേന്ദ്രമോദി സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് മഹാറാലി

Text Size  

Story Dated: Sunday, April 29, 2018 08:06 hrs UTC

നരേന്ദ്രമോദി സര്‍ക്കാരിനെതിരെ ഡല്‍ഹിയില്‍ കോണ്‍ഗ്രസ് മഹാറാലി. ജന്‍ ആക്രോശ് എന്ന പേരില്‍ നടക്കുന്ന റാലിയെ രാംലീല മൈതാനത്ത് ഇന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അഭിസംബോധന ചെയ്യും. 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടാണ് റാലി സംഘടിപ്പിച്ചിരിക്കുന്നത്.

നരേന്ദ്ര മോദി സര്‍ക്കാരിന്റെ വാഗ്ദാന ലംഘനങ്ങളും അഴിമതിയും ഉയര്‍ത്തിക്കാട്ടിയാണ് ഇന്നത്തെ റാലി. ഏകദേശം അരലക്ഷത്തോളം പേരാണ് റാലിയില്‍ പങ്കെടുക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാഹുല്‍ ഏറ്റെടുത്തശേഷമുള്ള ആദ്യ മഹാറാലിയാണിതെന്ന പ്രത്യേകതയുമുണ്ട്.

മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, ഗുലാം നബി ആസാദ് തുടങ്ങി നിരവധി മുതിര്‍ന്ന നേതാക്കള്‍ റാലിയില്‍ പങ്കെടുക്കും. ദേശീയ സുരക്ഷ, സിബിഎസ്‌ഇ പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ച, കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധികള്‍ സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ തുടങ്ങിയ വിഷയങ്ങളും റാലിയില്‍ കോണ്‍ഗ്രസ് ഉയര്‍ത്തിക്കാട്ടും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.