You are Here : Home / News Plus

എല്ലാവരുടേയും വോട്ടുകള്‍ സ്വീകരിക്കും- കാനത്തെ തള്ളി കോടിയേരി

Text Size  

Story Dated: Friday, April 27, 2018 09:04 hrs UTC

കേരള കോണ്‍ഗ്രസിന്റെ വോട്ട് ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വേണ്ടെന്ന കാനം രാജേന്ദ്രന്റെ പ്രസ്താവനയെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ചെങ്ങന്നൂരില്‍ എല്ലാവരുടേയും വോട്ടുകള്‍ സ്വീകരിക്കും. ഒരു ഘടക കക്ഷിക്ക് മാത്രം ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനാകില്ല. കാനത്തിന് അങ്ങനെ പറയാനാകില്ല. എല്‍.ഡി.എഫ് സംസ്ഥാന കമ്മറ്റിയാണ് അത്തരമൊരു തീരുമാനമെടുക്കക. യുഡിഎഫിന് എതിരായിട്ടുള്ള എല്ലാവരുടേയും വോട്ടുകള്‍ വേണമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.