You are Here : Home / News Plus

വനംവകുപ്പിന്‍റെ കുറ്റവാളി പട്ടികയില്‍ സല്‍മാനും

Text Size  

Story Dated: Thursday, April 26, 2018 11:28 hrs UTC

വനംവകുപ്പിന്‍റെ കുറ്റവാളി പട്ടികയില്‍ മുപ്പത്തിയൊമ്പതാം നമ്പറുകാരനായി ബോളിവുഡ് നടന്‍ർ സല്‍മാന്‍ ഖാന്‍.  വൈല്‍ഡ് ലൈഫ് ക്രൈം കണ്‍ട്രോള്‍ ബ്യൂറോയുടെ വെബ്സൈറ്റിലാണ് സല്‍മാന്‍ഖാന്‍ ഉള്‍പ്പെട്ട പട്ടിക പ്രസിദ്ധീകരിച്ചിരിക്കുന്നത്. കുറ്റവാളികളുടെ ഭൂതകാല പശ്ചാത്തലം വ്യക്തമാക്കുന്നത് വഴി സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കാനാണ് പട്ടിക പ്രസിദ്ധീകരിച്ചിരിക്കുന്നത്. 

 

കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ ജോധ്പൂര്‍ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയതാണ്  സല്‍മാന്‍ ഖാന്‍ പട്ടികയില്‍ ഉള്‍പ്പെടാന്‍ കാരണം. അഞ്ച് വര്‍ഷം തടവിനാണ് കോടതി സല്‍മാനെ ശിക്ഷിച്ചത്. തുടര്‍ന്ന് ജാമ്യം ലഭിച്ച സല്‍മാന്‍ ഒരുദിവസത്തെ ജയില്‍വാസത്തിന് ശേഷം പുറത്തിറങ്ങിയിരുന്നു. മെയ് 7നാണ് സല്‍മാന്‍റെ ജാമ്യാപേക്ഷയില്‍ തുടര്‍വാദം കേള്‍ക്കുക. 1972ലെ വന്യജീവി സംരക്ഷണ വകുപ്പ് പ്രകാരം കേസെടുത്ത് ജയിലിലടക്കപ്പെട്ടവരാണ് സല്‍മാനൊപ്പം പട്ടികയിലുള്ള മറ്റ് കുറ്റവാളികള്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.