You are Here : Home / News Plus

പിണറായി കൂട്ടക്കൊലപാതകം; സൗമ്യയുടെ കാമുകനിലേക്ക് അന്വേഷണം ശക്തമാകുന്നു

Text Size  

Story Dated: Thursday, April 26, 2018 11:25 hrs UTC

പിണറായിയിലെ കൂട്ടക്കൊലപാതകത്തില്‍ അറസ്റ്റിലായ സൗമ്യയുടെ കാമുകനിലേക്ക് അന്വേഷണം ശക്തമാക്കി പൊലീസ്.  കൊലപാതകത്തിന് പ്രേരിപ്പിച്ചതില്‍ ഇയാള്‍ക്ക് പങ്കുണ്ടോയെന്നാണ് പൊലീസ് അന്വേഷിക്കുന്നത്.കൊല നടക്കുന്ന ദിവസങ്ങളിലും തുടര്‍ന്നുമെല്ലാം സൗമ്യ നിരന്തരം ഫോണില്‍ ബന്ധപ്പെട്ടിരുന്നയാളെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഈ ഫോണ്‍ വിവരങ്ങള്‍ പൊലീസിന് ലഭിച്ചു. മറ്റ് രണ്ട് പേരും നിരീക്ഷണത്തിലാണ്.   എന്നാല്‍ മറ്റാര്‍ക്കും പങ്കില്ലെന്ന നിലപാടില്‍ ഉറച്ചാണ് മൊഴിയൊടുപ്പില്‍ ഉടനീളം സൗമ്യയുടെ പ്രതികരണം.  സാക്ഷികളില്ലാത്ത കേസായതിനാല്‍ വ്യക്തമായ തെളിവ് ലഭിച്ചതിന് ശേഷം മതി അറസ്റ്റെന്ന നിലപാടിലാണ് പൊലീസും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.