You are Here : Home / News Plus

കെ.എം ജോസഫിന്റെ നിയമനം: പുനഃപരിശോധന ആവശ്യപ്പെട്ട് കേന്ദ്രം

Text Size  

Story Dated: Thursday, April 26, 2018 09:26 hrs UTC

സുപ്രീം കോടതിയില്‍ പുതിയ ജഡ്ജിയായി കൊളീജിയം നിര്‍ദ്ദേശിച്ച ജസ്റ്റിസ് കെ.എം ജോസഫിന്റെ കാര്യത്തില്‍ പുനഃപരിശോധന ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍. കെ.എം ജോസഫിനെക്കാള്‍ യോഗ്യരായവരെ പരിഗണിച്ചില്ലെന്നാണ് കേന്ദ്ര സര്‍ക്കാറിന്റെ പരാതി. ഇതൊടൊപ്പം സുപ്രീം കോടതിയില്‍ കേരളത്തിന് അമിത പ്രാതിനിധ്യം നല്‍കേണ്ടതില്ലെന്നും കേന്ദ്ര നിയമ മന്ത്രാലയം നിലപാടെടുക്കുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഫയല്‍ സുപ്രീം കോടതിയിലേക്ക് മടക്കി അയച്ചു. ജഡ്ജിമാരായി സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷക ഇന്ദു മല്‍ഹോത്രയെയും മലയാളിയായ ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റിസ് കെ.എം.ജോസഫിനെയുമാണ് കൊളീജിയം നിര്‍ദ്ദേശിച്ചത്. ഇതില്‍ ഇന്ദു മല്‍ഹോത്രയെ മാത്രം ജ‍ഡ്ജിയാക്കി നിയമിച്ച് കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനമിറക്കുകയായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.