You are Here : Home / News Plus

തൃശൂര്‍ പൂരം വെടിക്കെട്ടിന് അനുമതി

Text Size  

Story Dated: Wednesday, April 25, 2018 11:53 hrs UTC

പൂരം വെടിക്കെട്ടിന് അനുമതി. പതിവുപോലെ വെടിക്കെട്ട് നടത്താമെന്ന് ജില്ലാ കളക്ടർ. സാമ്പിൾ വെടിക്കെട്ടിനിടെ അമിട്ട് പൊട്ടി 6 പേർക്ക് പരിക്കേറ്റതിൽ പാറേമേക്കാവ് ദേവസ്വത്തിൽ നിന്ന് ജില്ലാ കളക്ടർ വിശദീകരണം തേടിയിരുന്നു.

കഴിഞ്ഞ ദിവസം നടന്ന സാമ്പിൾ വെടിക്കെട്ടിനിടെ അമിട്ട് താഴെ വീണ് പൊട്ടി അപകടമുണ്ടായതാണ്  പ്രതിസന്ധിക്ക് കാരണം. ഇതേത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ വെടിക്കെട്ട് സാമഗ്രഹികളിൽ അനുവദനീയമല്ലാത്ത പ്ലാസ്റ്റിക് ഷെല്ലുകൾ കണ്ടെത്തിയിരുന്നു.


പെസോ പരിശോധനയിൽ ഇരുദേവസ്വങ്ങളുടെയും വെടിക്കെട്ട് സാമഗ്രഹികളൊന്നും കണ്ടെത്തിയില്ല.സാമഗ്രഹികളിലൊന്നിലും നിരോധിത വസ്തുക്കൾ കണ്ടെത്തിയില്ല.തിരുവമ്പാടി - പാറേ മേക്കാവ് ദേവസ്വ ക്കൾക്ക് വെടിക്കെട്ടിനുള്ള ലൈസൻസ് ജില്ലാ ഭരണകൂടം അനുവദിച്ചു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.