You are Here : Home / News Plus

പിറന്നാള്‍ ദിനത്തില്‍ ദൈവം എന്റെ പ്രാര്‍ത്ഥന കേട്ടു

Text Size  

Story Dated: Sunday, April 22, 2018 04:02 hrs UTC

എ‌ന്റെ പിറന്നാള്‍ ദിനത്തിനു തലേദിവസം ഞാന്‍ ദൈവത്തോടു പ്രാര്‍ത്ഥിച്ചത് എന്റെ സഹോദരി എവിടെയാണ് എന്ന അറിയാന്‍ പറ്റണെ അവളെ കണ്ടു കിട്ടണേ എന്നു മാത്രമാണ്. അവള്‍ക്ക് എന്തുപറ്റി എന്ന് അറിയാന്‍ കഴിയാത്ത അവസ്ഥ ഞങ്ങള്‍ക്കു താങ്ങാന്‍ പറ്റുന്നില്ല. പിറന്നാള്‍ സമ്മാനമായി ദൈവത്തോട് ആവശ്യപ്പെട്ടത് അവളെയായിരുന്നു. ദൈവം എന്റെ പ്രാര്‍ത്ഥന കേട്ടു എന്റെ പിറന്നാള്‍ ദിനത്തില്‍ രണ്ടു ചെറുപ്പക്കാര്‍ അവളുടെ ശരീരം കണ്ടെത്തി. ഞങ്ങള്‍ക്ക് അവളോടുള്ള സ്‌നേഹം അനശ്വരമായിരിക്കും. ഈ യാത്രയില്‍ ഒപ്പം നിന്ന എല്ലാ സഹോദരി സഹോദരന്മാര്‍ക്കും ഞങ്ങളുടെ സ്‌നേഹവും നന്ദിയും അറിയിക്കുന്നു. ലിത്വാനിയ സ്വദേശി ലീഗയുടെ മൃതശരീരം കണ്ടെത്തിയതിനെ തുടര്‍ന്നു സഹോദരി ഇലീസ ഫേസ്ബുക്കില്‍ പങ്കുവച്ചതാണ് ഈ കുടിപ്പ്.

സഹോദരി ഇലീസിന്റെയും ലീഗയുടെ ഭര്‍ത്താവ് ആന്‍ഡ്രൂസിന്റെയും തുടര്‍ച്ചയായ അന്വേഷണമാണ് ഫലം കണ്ടത്. കേരള പോലീസിന്റെ അന്വേഷണം തൃപ്തികരമല്ല എന്ന ഇവര്‍ പലപ്പോഴും സൂചിപ്പിച്ചിരുന്നു. തുടര്‍ന്ന് ഇവര്‍ സ്വന്തം നിലയ്ക്ക് അന്വേഷിച്ചു വരികയായിരുന്നു. പോത്തന്‍കോട് ആയുര്‍വേദ ചികിത്സ കേന്ദ്രത്തില്‍ വിഷാദരോഗത്തനുള്ള ചികിത്സയ്ക്ക് എത്തിയതായിരുന്നു 33 കാരിയായ ലീഗ. അവിടുന്ന ഒരു ദിവസം പുറത്തു പോയ ലീഗ തിരികെ വന്നിട്ടില്ല. ഇവരെ കോവളത്തു കൊണ്ടുപോയി വിട്ടതായി ഒരു ഓട്ടോഡ്രൈവര്‍ മൊഴി നല്‍കിരുന്നു. എന്നാല്‍ അതിനു ശേഷം ഇവര്‍ക്ക് എന്തു സംഭവിച്ചു എന്ന കാര്യം അറിയില്ല. കോവളത്തിനു സമീപമുള്ള വാഴമുട്ടം കൂനം തുരുത്തിയില്‍ കണ്ടല്‍കാടിനുള്ളില്‍ നിന്നാണു ലീഗയുടെ മൃതദേഹം കിട്ടിയത്. മീന്‍പിടിക്കാന്‍ എത്തിയവരാണു മൃതദേഹം കണ്ടത്. മുടി, വസ്ത്രം ശരീരത്തിലെ അടയാളങ്ങള്‍ എന്നിവ വച്ചാണു മൃതശരീരം ലീഗയുടെതാണ് എന്നു ബന്ധുക്കള്‍ ഉറപ്പിച്ചത്. ഡി എന്‍ എ പരിശോധന ഫലം വന്നാല്‍ മാത്രമേ ഇത് പൂര്‍ണ്ണമായും ഉറപ്പിക്കാന്‍ കഴിയു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.