You are Here : Home / News Plus

സീരിയല്‍ നടി വീട്ടില്‍ തീകത്തി മരിച്ച നിലയില്‍

Text Size  

Story Dated: Sunday, April 22, 2018 04:01 hrs UTC

യുവതിയെ വീട്ടില്‍ തീകത്തി മരിച്ച നിലയില്‍ കണ്ടെത്തി. മേനിയില്‍ വിജയന്റെ മകള്‍ കവിത (28)യെയാണ് ഞായറാഴ്ച രാവിലെ പത്തരയോടെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടത്. ടി.വി സീരിയല്‍ പ്രവര്‍ത്തകയാണ്. എന്നാല്‍, അഭിനേതാവാണോ സാങ്കേതിക പ്രവര്‍ത്തകയാണോ എന്ന് ഉറപ്പില്ല.

നിലമ്ബൂര്‍ മുതീരി കൂളിക്കുന്നിലുള്ള വാടകവീട്ടില്‍ നിന്ന് പുകയും ശബ്ദവും കേട്ടതനുസരിച്ച്‌ അയല്‍ക്കാരാണ് വിവരം പോലീസില്‍ അറിയിച്ചത്. വീട് അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. പോലീസും അഗ്നിരക്ഷാ സേനയുമെത്തി വീടിന്റെ വാതില്‍ തകര്‍ത്താണ് അകത്ത് കടന്നത്. അപ്പോഴേക്കും പൂര്‍ണമായും കത്തിക്കരിഞ്ഞിരുന്നു.

കവിത ഞായറാഴ്ച രാവിലെയാണ് ബെംഗളൂരുവില്‍ നിന്ന് വന്നതെന്ന് പറയുന്നു. മരണത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്ന് അറിയിച്ചുകൊണ്ടുള്ള കത്ത് എഴുതിവെച്ചിട്ടുണ്ട്. പെട്രോളൊഴിച്ചാണ് തീയിട്ടത്.

നിലമ്ബൂര്‍ സി.ഐ. കെ.എം. ബിജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് മൃതദേഹ പരിശോധന നടത്തി പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്ക് മാറ്റി.

മാതാവ്: കാര്‍ത്ത്യായനി. മകള്‍: ചിഞ്ചു. സഹോദരങ്ങള്‍, ജിത, ദേവന്‍, ധന്യ.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.