You are Here : Home / News Plus

സെക്രട്ടേറിയറ്റിലേക്ക് നഴ്‌സുമാരുടെ ലോങ് മാര്‍ച്ച്

Text Size  

Story Dated: Friday, April 20, 2018 11:13 hrs UTC

ശമ്പളപരിഷ്‌കരണം അട്ടിമറിക്കുന്നതിന് എതിരെ സ്വകാര്യ ആശുപത്രി നഴ്‌സുമാര്‍ ലോങ്മാര്‍ച്ച് നടത്തും. യുഎന്‍ഐയുടെ നേതൃത്വത്തിലാണ് മാര്‍ച്ച്. ചേര്‍ത്തല മുതല്‍ തിരുവനന്തപുരം വരെ നീളുന്ന ലോങ്മാര്‍ച്ച് ഈ മാസം 24ന് ആരംഭിക്കും. നഴ്‌സുമാരുടെ സംസ്ഥാനവ്യാപക പണിമുടക്കും അന്ന് നടക്കും. നഴ്‌സുമാരുടെ മിനിമം വേതനം 20,000 രൂപയാക്കിക്കൊണ്ടുള്ള പ്രഖ്യാപനം വന്ന് എട്ട് മാസം പിന്നിട്ടിട്ടും അതുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തിറങ്ങിയിട്ടില്ല. ഇതിനെതിരെയാണ് ലോങ്മാര്‍ച്ചും പണിമുടക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.