You are Here : Home / News Plus

ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി

Text Size  

Story Dated: Friday, April 20, 2018 08:42 hrs UTC

മലബാർ മെഡിക്കൽ കോളേജ് പ്രവേശനം റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി. മലബാര്‍ മെഡിക്കൽ കോളേജിലെ 10 വിദ്യാർഥികളുടെ പ്രവേശനമാണ് സുപ്രീംകോടതി ശരിവച്ചിരിക്കുന്നത്. പ്രവേശനം റദ്ദാക്കിയതിനെതിരെ കോഴിക്കോട്ടെ മലബാർ മെഡിക്കൽ കോളേജിലെ 10 വിദ്യാർഥികൾ നൽകിയ ഹർജിയിലായിരുന്നു സുപ്രീംകോടതിയുടെ വിധി. 2016-17 അധ്യയന വർഷം നടന്ന പ്രവേശനം ക്രമക്കേടുകൾ ചൂണ്ടിക്കാട്ടിയാണ് പ്രവേശന മേൽനോട്ട സമിതി റദ്ദാക്കിയത്. ഓണ്ലൈനിലിൽ അപേക്ഷ നൽകാത്ത വിദ്യാർഥികൾ മനെജ്മെന്റുമായി ഒത്തു കളിച്ചാണ് പ്രവേശനം നേടിയതെന്നാണ് കമ്മറ്റിയുടെ വാദം. ഈ വാദത്തെ സംസ്ഥാന സർക്കാരും പിന്തുണച്ചിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.