You are Here : Home / News Plus

രാഷ്ട്രീയപ്രമേയ ചര്‍ച്ചയില്‍ കാരാട്ട് പക്ഷത്തിന് മുന്‍തൂക്കം

Text Size  

Story Dated: Thursday, April 19, 2018 10:48 hrs UTC

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ രാഷ്ട്രീയപ്രമേയ ചര്‍ച്ചയില്‍ കാരാട്ട് പക്ഷത്തിന് മുന്‍തൂക്കം. സംസാരിച്ച 13 സംസ്ഥാനങ്ങളിലെ പ്രതിനിധികളില്‍ 10 പേരും പ്രകാശ് കാരാട്ട് പക്ഷത്തിന്റെ കരട് രാഷ്ട്രീയ പ്രമേയത്തോടൊപ്പം നിന്നു. മൂന്നു പേര്‍ മാത്രമാണ് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയോടൊപ്പം നിന്നത്. മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികളാണ് യെച്ചൂരിക്കൊപ്പം നിന്നത്. മഹാരാഷ്ട്രയില്‍ നിന്നുള്ള പ്രതിനിധി കരട് വോട്ടിനിടണമെന്നും രഹസ്യബാലറ്റ് സംവിധാനം കൊണ്ടു വരണമെന്നും ആവശ്യപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.