You are Here : Home / News Plus

ദിവ്യ എസ് അയ്യർ നിയമ കുരുക്കിൽ

Text Size  

Story Dated: Wednesday, April 18, 2018 01:01 hrs UTC

തിരുവനന്തപുരം സബ്കലക്റ്ററായിരിക്കെ ദിവ്യ ക്രമവിരുദ്ധമായി കൈമാറ്റം ചെയ്തത് സര്‍ക്കാര്‍ ഭൂമിയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കുരുക്ക് മുറുകിയിരിക്കുന്നത്.

വര്‍ക്കലയില്‍ സ്വകാര്യവ്യക്തിക്ക് കൈമാറിയ ഭൂമി പുറമ്ബോക്കാണെന്ന് ജില്ല സര്‍വേ സൂപ്രണ്ട് നടത്തിയ പരിശോധനയിലാണിപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. വിവാദ ഭൂമി വീണ്ടും അളന്ന് തിട്ടപ്പെടുത്തി വിശദമായ റിപ്പോര്‍ട്ട് ജില്ലാ കളക്റ്റര്‍ക്ക് നല്‍കും.

കലക്റ്റര്‍ നല്‍കുന്ന റിപ്പോര്‍ട്ടില്‍ ലാന്‍ഡ് റവന്യൂ കമ്മിഷണറാണ് നടപടിയെടുക്കുക. ഒരു കോടി വില മതിക്കുന്ന ഭൂമി സ്വകാര്യവ്യക്തിക്ക് കൈമാറിയതു വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. സംഭവം വിവാദമായതോടെ സബ് കലക്റ്റര്‍ പദവിയില്‍ നിന്നു ദിവ്യയെ സര്‍ക്കാര്‍ മാറ്റിയിരുന്നു. 
വര്‍ക്കല അയിരൂരില്‍ പുറമ്ബോക്ക് ഭൂമിയാണെന്ന് കണ്ടെത്തി തഹസില്‍ദാര്‍ ഏറ്റെടുത്ത ഭൂമിയാണ് സബ് കലക്റ്ററുടെ അന്വേഷണത്തിന് ശേഷം സ്വകാര്യവ്യക്തിക്ക് തിരിച്ചുനല്‍കിയത്. ഈ സംഭവത്തില്‍ വര്‍ക്കല എംഎല്‍എ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത്.

Dailyhunt

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.