You are Here : Home / News Plus

യുപിയിൽ എട്ടുവയസ്സുകാരിയെ ബലാത്സംഗം ചെയ്തു കൊന്നു

Text Size  

Story Dated: Tuesday, April 17, 2018 08:45 hrs UTC

കഠുവയില്‍ എട്ടുവയസ്സുകാരി ക്രൂര ബലാത്സംഗത്തിനൊടുവില്‍ കൊലചെയ്യപ്പെട്ട സംഭവം രാജ്യത്തെ പിടിച്ചു കുലുക്കുമ്പോള്‍ സമാനമായ മറ്റൊരു സംഭവം കൂടി പുറത്തുവരുന്നു. ഉത്തര്‍പ്രദേശിലെ എട്ടയിലാണ് എട്ടുവയസ്സുകാരി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ശീതള്‍പുരിലെ മണ്ഡി സമിതിക്കു സമീപം ഒരു കല്യാണത്തില്‍ പങ്കെടുക്കാന്‍ മാതാപിതാക്കള്‍ക്കൊപ്പം എത്തിയ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. ഞായറാഴ്ച കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം തിങ്കളാഴ്ചയാണ് കണ്ടെത്തിയത്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.