You are Here : Home / News Plus

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ എടിഎമ്മുകൾ കാലി

Text Size  

Story Dated: Tuesday, April 17, 2018 08:35 hrs UTC

മഹാരാഷ്ട്ര, ഗുജറാത്ത്, കര്‍ണാടക, ആന്ധ്രപ്രദേശ്, തെലങ്കാന അടക്കമുള്ള എട്ട് സംസ്ഥാനങ്ങളിൽ കറന്‍സി ക്ഷാമം. എടിമ്മുകളിൽ നിന്ന് പണം കിട്ടാതെ ജനം വലഞ്ഞു. പെട്ടെന്ന് അസാധാരണമായ രീതിയിൽ ആളുകൾ പണം പിൻവലിച്ചതാണ് പ്രതിസന്ധിയ്ക്ക് കാരണമെന്നും ആവശ്യത്തിലധികം പണം ബാങ്കുകളിലും വിപണിയിലും ഉണ്ടെന്നും കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്‍ലി വിശദീകരിച്ചു വിഷു അടക്കമുള്ള ഉത്സവ സീസണുകളിൽ ജനങ്ങൾ അസാധാരണമായി എടിഎമ്മുകളിൽ നിന്ന് പണം പിൻവലിച്ചതാണ് താത്കാലിക പ്രതിസന്ധിയ്ക്ക് കാരണമെന്നാണ് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ വിശദീകരണം. പ്രതിസന്ധി പഠിക്കാൻ ആര്‍ബിഐയും കേന്ദ്രസര്‍ക്കാര്‍ ഉന്നതതല സമിതി രൂപീകരിച്ചു. എടിഎമ്മുകൾ കാലിയായതോടെ ചികിത്സാ ആവശ്യങ്ങൾ പോലുള്ള അടിയന്തര സാഹചര്യങ്ങൾക്ക് പണം കിട്ടാതെ ജനം വലഞ്ഞു. കച്ചവടക്കാരേയും ദൈനം ദിന പണമിടപാടുകാരെയും കറൺസ് ക്ഷാമം ദുരിതത്തിലാക്കി. ദില്ലിയിലെ ചിലയിടങ്ങളിലും എടിഎമ്മുകളിൽ പണമില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.