You are Here : Home / News Plus

മൈക്രോഫിനാന്‍സ് കേസില്‍ വെള്ളാപ്പള്ളിക്കെതിരേ അന്വേഷണം വേണം -കോടതി

Text Size  

Story Dated: Thursday, April 12, 2018 07:39 hrs UTC

മൈക്രോഫിനാന്‍സ് കേസില്‍ വെള്ളാപ്പള്ളി നടേശന്‍ അന്വേഷണം നേരിടണമെന്ന് ഹൈക്കോടതി. പ്രബലരുള്‍പ്പെട്ട കേസായതിനാല്‍ ഐ.എ.എസ്. പദവിയിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലാണ് അന്വേഷിക്കേണ്ടത്. വെള്ളാപ്പള്ളിക്കെതിരായ എഫ്.ഐ.ആര്‍. റദ്ദാക്കാനാവില്ല. പിന്നാക്കവികസന കോര്‍പ്പറേഷന്‍ എം.ഡി.യായിരുന്ന നജീബിനെതിരായ കേസ് പ്രഥമദൃഷ്ട്യാ നിലനില്‍ക്കില്ലെന്ന് കോടതി വിലയിരുത്തി. എഫ്.ഐ.ആര്‍. റദ്ദാക്കാന്‍ വെള്ളപ്പള്ളി നടേശനും പിന്നാക്കവിഭാഗ വികസന കോര്‍പ്പറേഷന്‍ മുന്‍ എം.ഡി. നജീബും നല്‍കിയ ഹര്‍ജികളാണ് കോടതി പരിഗണിച്ചത്. എസ്.എന്‍.ഡി.പി. യോഗത്തിനുകീഴിലെ സ്വാശ്രയ സംഘങ്ങള്‍ക്ക് വിതരണം ചെയ്യാന്‍ പിന്നാക്കവിഭാഗ വികസന കോര്‍പ്പറേഷനില്‍ നിന്നെടുത്ത 15 കോടിയില്‍ ക്രമക്കേട് നടന്നെന്നാണ് കേസ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.